ആരോമലേ (F)

ആരോമലേ നീ... ചേരുന്നു കൈയ്യിൽ..
തെന്നലിൽ പറന്നുവന്ന പൂവുപോലെ
ആരോരുമില്ലാ.. പ്രാവിന്റെ നെഞ്ചിൽ..
തേങ്ങലിന്റെ താളമോടു... ചായുറങ്ങി
ആകാശമെന്നും ഈറൻ നിലാവാൽ
അലിവോടെ.. പാൽ ചുരന്നൂ
ഓമൽ പൈതലേ.. താരാട്ടീ രാമൈനകൾ

പോകുന്നു നീ നിൻ.. തീരങ്ങൾ തേടി
സ്വപ്നജാലകം തുറന്നു വാനോളം..
ഞാനെന്ന പ്രാവും.. നീങ്ങുന്നു മെല്ലെ
നിന്റെ.. പാദമുദ്ര വീണ പാത നീളെ...
നോവുന്ന ചൂടിൽ ഇതളൂർന്നു വീഴും
ഇനിയേതോ പൂവുതേടീ
ഈറൻ നെഞ്ചിനെ താരാട്ടാൽ മാമൂട്ടുവാൻ

കാലം.. നിന്നോടു ചേർത്തതാം നിഴലാണീ അമ്മ
മറുകാറ്റിലെങ്ങോ ദൂരേ ദൂരേ...
നീ... പോകുന്നുവോ
ഈ രാവിൽ.. ഞാൻ മാത്രമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aromale