ചക്കിക്കൊച്ചമ്മേ

ചക്കികൊച്ചമ്മേ.. ചക്കികൊച്ചമ്മേ..
പുത്തൻ കാലം മുറ്റത്തെത്തീലേ ..ഓ
അപ്പക്കണ്ടോനെ അപ്പാവാക്കേണോ
പുത്തൻ കാലം മുറ്റത്തെത്തുമ്പോൾ..ഓ
നാടു നടക്കേ നടുവേ പാറക്കണ്ടേ..
വന്ന വഴികൾ പാടെ മറക്കണോ
എങ്കിലിവിടെ തൊലയാം ശനിയാ വലയാൻ
ശരികേടാ...
ഈ പുത്തൻ കാലം എന്താണ് മുട്ടന്നുള്ളിൽ ചേല്
തോലും പോയാൽ ഉള്ളിന്നുള്ളിൽ ഭും ഭും ശൂന്യം
കഞ്ഞീം പയറും പോലാണ് പഴയൊരു കാലം ഇന്ന്
ആറിപ്പോയാൽ നാറിപ്പോകും അയ്യോ പോയേ
പണ്ടത്തെ ചൊല്ലെല്ലാം ഉപ്പിലിട്ട നെല്ലിക്കാ
ഉപ്പേരി പോയാലും ഉപ്പിടാതെ വയ്യപ്പാ
തിന്നാനും തുമ്മാനും ഇനി എത്രമെന്ന് വരും അയ്യോ
വന്നില്ലേൽ കണ്ടേനെ പുകയൂതിയൂതി അയ്യയ്യയ്യോ
(റാപ്പ് )
അയൽക്കാരനെ കാണാറില്ലാ പുറത്തിത്തിരി മുറ്റം ഇല്ല
അടച്ചിട്ടൊരീ റൂമിൽ നമ്മൾ ഫ്‌ളാറ്റ് ..
വെളിച്ചില്ലു ചിറകിട്ട് പറക്കുന്നിലൊക്കെ
എഴുത്തോലകളെ വിട്ടെൻ കൂടെവാ
ഈറൻ മാറാൻ പേടി റോഡിൽ പോകാൻ പേടി
ഉറങ്ങാനും പേടി...
ഇട്ടാവട്കൂട്ടിൽ മണ്ഡൂകത്തെ പോലെ മോങ്ങാതെ
നീയോ മീശക്കാരൻ.. ഞാനോ മോശക്കാരി
അയ്യോ.. കോപം വേണ്ടേ
പണ്ടത്തെ കാലം പൊന്നേ
ചുമ്മാതെ ചുമ്മാതെ പിണങ്ങല്ലേ  നീ
ആ ..ആ..ആ...
ഒരോ കാലം ഓരോന്ന് അന്നും ഇന്നും നന്ന്
ഉള്ളിന്നുള്ളിൽ ഓണം വന്നാൽ എന്നും നന്ന്
പഴയൊരു കാലം ഇല്ലെങ്കിൽ പുത്തൻ കാലം എന്ത്
ഞാനോ നീയോ പോലെ രണ്ടും എന്നും ഒന്ന്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chakkikkochamme

Additional Info

Year: 
2017

അനുബന്ധവർത്തമാനം