ഹൃദയവാതിൽ

ഹൃദയവാതിൽ തഴുതു നീക്കി
തുറന്നിടാമീ പുലരിയിൽ...
മിഴികൾ നീട്ടി വഴികൾ തോറും...
ശലഭമായി പറന്നിടാം..
വിൺമേഘച്ചിത്രം എൻ കനവിലെഴുതുവാൻ...
നിൻ മോഹച്ചെപ്പിൻ...
വർണ്ണങ്ങൾ വിതറി നീ
നമ്മൾക്കായ് മാത്രം.. ഈ നഗരമൊരു ദിനം...
ഉണരും വരെയും... കാത്തിരിക്കാം
ഹൃദയവാതിൽ.. തഴുതു നീക്കി
തുറന്നിടാമീ.. പുലരിയിൽ
ഓ ..ഓഹോഹോ ...ഓ ..ഓഹോഹോ ...
ഓ ..ഓ...(2)

പകലിൻ ഇളവെയിൽ മുഖം
നിശതൻ പനിമതി മുഖം....
അതിനിടയിലെ ദിനസരികളിൽ
പ്രിയനിമിഷമേ.. വരിക.. അരികിൽ നീ
അകമിഴികളിൽ നിറപടമിതാ
അണയും ഈശ്വരന്റെ.. കൈയ്യൊപ്പ്
ഓ ..ഓഹോഹോ ...ഓ ..ഓഹോഹോ ...
ഓ ..ഓ....(2)

കരളിൻ മൃദു വിരലിനാൽ..
തഴുകും കണിമലരു നീ..
ചെറുപരിഭവം.. അതു മറയവേ...
നറു കുസൃതിയായ് ചിരി തന്നലകളായ്...
ഇഴ മുറുകി നാം.. സ്വയം ഒഴുകയായ്
വിധിയാം.. മാന്ത്രികന്റെ കൺ കെട്ടാൽ
ഓ ..ഓഹോഹോ ...ഓ ..ഓഹോഹോ ...
ഓ ..ഓ....(2)

ഹൃദയവാതിൽ തഴുതു നീക്കി
തുറന്നിടാമീ പുലരിയിൽ...
മിഴികൾ നീട്ടി.. വഴികൾ തോറും
ശലഭമായി പറന്നിടാം...
വിൺ മേഘച്ചിത്രം.. എൻ കനവിലെഴുതുവാൻ
നിൻ മോഹച്ചെപ്പിൻ..
വർണ്ണങ്ങൾ വിതറി നീ
നമ്മൾക്കായ് മാത്രം ഈ.. നഗരമൊരു ദിനം
ഉണരും വരെയും കാത്തിരിക്കാം
ഹൃദയവാതിൽ തഴുതു നീക്കി..
തുറന്നിടാമീ... പുലരിയിൽ

Hrudayavaathil (Video Song) | C/O Saira Banu | Manju Warrier & Amala Akkineni