നോവിൻ കാറ്റിൽ

നോവിൻ കാറ്റിൽ ദൂരെ ദൂരെ
നീയും സന്ധ്യേ മായുന്നേ
കാണാതെങ്ങോ ദൂരെ ദൂരെ
നീറും പാട്ടായ് നീ അകലെ...
ഇടനെഞ്ചിലേതു മൗനം...
ഇടറിപ്പിരിഞ്ഞു നിൽക്കും തളരും മനമേ
മിഴിനീരിലേതു മൗനം
മഴത്തൂവി മെല്ലെയെന്നെ പലതായ് പതിയേ

ഇരുളുണർന്ന വഴിയിലായ്
മിഴിനിറഞ്ഞു നിൽക്കവേ
ഉയിരിലേതു നിറനിലാ കതിരർ ചിമ്മിയാദ്യമായ്
നീറുന്നെൻ രാവോ കേണു
ഏതേതോ ഗീതങ്ങൾ...
ഉം ....

കനലിലെൻറെ നിനമിതം  
ചിറകൊടിഞ്ഞു വീഴവേ  
മെല്ലെയെൻറെ മുറിവിലായ്
മൃദുലമാം തലോടിയോ
നീറുന്നെൻ രാവോ കേണു
ഏതേതോ ഗീതങ്ങൾ...
നോവിൻ കാറ്റിൽ ദൂരെ ദൂരെ
നീയും സന്ധ്യേ മായുന്നേ ...

* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Novin Kattil

Additional Info

Year: 
2018