നനയുമീ മഴ
നനയുമീ മഴപോലെന്റെ മനസ്സേ
അറിയുമോ തെന്നലിന്നെന്റെ അരികെ
നിമിഷമേ പറയൂ ..ജീവിതം മോഹനം
ഉയിരേ അണയൂ.. ഹൃദയം നിറയൂ ..
പ്രണയം നുകരാൻ നീയെന്നുഷസ്സിൽ
വിടരും പനിനീർ മലരേ...
നനയുമീ മഴപോലെന്റെ മനസ്സേ..
അലിയുമോ തെന്നലിന്നെന്റെ അരികെ
നിശയിൽ ഒരു പൊൻതാരം..
തുടരേ കൺചിമ്മുന്നെൻ വാനിൽ
രാവിൻ കൂട്ടായാരോ.. മൂളുന്നിന്നെൻ കാതിൽ മെല്ലെ
പുലർവേളയിൽ പുതുമഞ്ഞിലായ്
നിൻ നെഞ്ചിലെൻ മൗനം..
ചിതറുന്നതിൽ പൂപോലവേ സിന്ദൂരം
കൺകോണിലായ് ഞാൻ കാത്തിടാം
കടലിന്റെ ആഴങ്ങൾ..
നിറസന്ധ്യയിൽ തിരിനാളമായ് ഞാനില്ലേ
മനസ്സും നീ ..മഴയും നീ..
പോകാം ദൂരേ കാർമുകിൽ പെയ്തൊരാ..
രാത്രിതൻ പാതയിൽ നമ്മൾ...
നനയുമീ മഴപോലെന്റെ മനസ്സേ
അലിയുമോ തെന്നലിന്നെന്റെ അരികെ
നിമിഷമേ പറയൂ ..ജീവിതം മോഹനം
ഉയിരേ അണയൂ.. ഹൃദയം നിറയൂ ..
പ്രണയം നുകരാൻ നീയെന്നുഷസ്സിൽ
വിടരും പനിനീർ മലരേ...
ഉം ...ഉം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nanayumee mazha
Additional Info
Year:
2015
ഗാനശാഖ: