രാത്രിമുല്ല തൻ
രാത്രിമുല്ലതൻ കാതോരം
യാത്ര ചൊല്ലിയോ രാത്താരം..
കനലായെരിയാൻ അകലെ മറയാൻ..
വെയിലകന്നൊരീ ഇരുൾ വരാന്തയിൽ
മിഴി നനഞ്ഞു നീ.. വിട തരുന്നുവോ
നോവണിഞ്ഞ നേരം..
രാത്രിമുല്ലതൻ കാതോരം
യാത്ര ചൊല്ലിയോ രാത്താരം..
മാധവം വന്നണയാതെ..
തേൻകിനാക്കൾ നുകരാതെ..
വിദുരം അകലുകയോ തോഴീ..
വിധിയിൽ മറയുകയോ.. ദൂരെ
സ്മൃതിയുടെ അരുണിമ മിഴികളിലെഴുതി
മഴമുകിലുതറുന്ന നേരം..
രത്രിമുല്ലതൻ കാതോരം
യാത്ര ചൊല്ലിയോ രാത്താരം..
തമ്മിലുള്ളം കാണാതെ..
കണ്ടു നമ്മൾ സ്വയമെന്നും
വിരഹമുടൽ പൊതിയേ.. തോഴീ
പ്രണയമറിയുകയോ.. താനേ..
ഇനിയുമൊന്നിനിയുമൊന്നണയുകെന്നരികെ
പരിഭവമലിയുന്ന നേരം
രാത്രിമുല്ലതൻ കാതോരം
യാത്ര ചൊല്ലിയോ രാത്താരം..
കനലായെരിയാൻ അകലെ മറയാൻ..
വെയിലകന്നൊരീ ഇരുൾ വരാന്തയിൽ
മിഴി നനഞ്ഞു നീ.. വിട തരുന്നുവോ
നോവണിഞ്ഞ നേരം..
ഉം ..ആഹാഹഹാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rathrimulla than
Additional Info
Year:
2015
ഗാനശാഖ: