വിനീത് കുമാർ

Vineet Kumar
സംവിധാനം: 1
തിരക്കഥ: 1

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ ജനനം. കൂടാലി ഹയർ സെക്കണ്ടറി സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ പഠനം.

1988 ൽ പടിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി. മോഹൻ‌ലാൽ നായകനായ ദശരഥം, ഒരു വടക്കൻ വീരഗാഥ, ഭരതം എന്ന ചിത്രങ്ങളിലൂടെ ബാലതാരമായി ശ്രദ്ധിക്കപ്പെട്ടു.

മുതിർന്ന ശേഷം ദേവദൂതൻ എന്ന ചിത്രത്തിലൂടെ രണ്ടാം വരവിൽ ശ്രദ്ധേയനായി. കൺമഷി, മേൽ‌വിലാസം ശരിയാണ്, എന്നീ ചിത്രങ്ങളിലൂടേ നായകനും.

പരസ്യചിത്ര സംവിധാന രംഗത്ത് സജീവം. 2014 ൽ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറേടുപ്പിൽ.

ഭാര്യ : സന്ധ്യ

മകൾ : മൈത്രേയി