admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പുരുഷാന്തരങ്ങളെ മയിൽപ്പീലി Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
മൗനത്തിൻ ചിറകിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ഒരു മുഖം മാത്രം കണ്ണിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
മൗലിയിൽ മയിൽപ്പീലി ചാർത്തി Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
വാതിൽപ്പഴുതിലൂടെൻ മുന്നിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
സൂര്യാംശുവോരോ വയൽപ്പൂവിലും Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
നിശയുടെ ചിറകിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ഈ മരച്ചില്ലയിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
മാനസവീണയിൽ നീയൊന്നു തൊട്ടു Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
യവനകഥയിൽ നിന്നു വന്ന Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ഭാരതമെന്നാൽ പാരിൻ നടുവിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
പൊന്നിലഞ്ഞി ചോട്ടിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
പൊൻ കിനാവിൻ പുഷ്പരഥത്തിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ഏതു ശീതള ച്ഛായാതലങ്ങളിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ജന്മം നൽകീ - പാവന ജീവന Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
നുണക്കുഴി കവിളിൽ കാണാത്ത Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
അല്ലിമലർക്കാവിലെ തിരുനടയിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണു നീ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
മാരിക്കുളിരിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
കളകളം കായലിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
പ്രമദവനത്തിൽ വെച്ചെൻ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ഹൃദയമുരളിയിൽ പ്രണയത്തിൻ ഗീതം Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ശ്രീശബരീശ്വര ആദിപരാൽപ്പരാ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
മൈനാക പൊന്മുടിയിൽ പൊന്നുരുകി തൂവിപ്പോയ് Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ആമ്പൽപ്പൂവുകൾക്കുമ്മ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ആമ്പൽപ്പൂവേ അണിയം പൂവേ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
മയിൽപ്പീലി കണ്ണു കൊണ്ട് Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ഓണപ്പൂവേ ഓമൽപ്പൂവേ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ആകാശം മുങ്ങിയ പാൽപ്പുഴയിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
കുങ്കുമക്കൽപ്പടവു തോറും നിന്നു നിന്ന് Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
പച്ചമലയിൽ പവിഴമലയിൽ(സന്തോഷം) Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ഒരു മയിൽപ്പീലിയായ് Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
കടുന്തുടിയിൽ തിന്തക്കം Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
പൂർ‍ണ്ണേന്ദുമുഖിയോടമ്പലത്തിൽ വച്ചു Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ജന്മങ്ങൾ തൻ കൽപ്പടവുകളിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ശിൽപ്പി വിശ്വശിൽപ്പി Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
സുഗന്ധഭസ്മ കുറിതൊട്ടുനിൽക്കും Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ആയിരം അജന്താശിൽപ്പങ്ങളിൽ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
സ്വർഗ്ഗവാതിൽപ്പക്ഷി ചോദിച്ചു Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
സൂര്യാംശു ഓരോ വയൽപ്പൂവിലും Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
ചിരിച്ചു ചിരിച്ചു ചിത്താമ്പൽപ്പൂ Sun, 01/08/2010 - 21:14 admin replaced ല്‍ with via Scanner Search and Replace module.
കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെ വന്നൂ Sun, 01/08/2010 - 21:13 admin replaced ന്‍ with via Scanner Search and Replace module.
വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥൻ Sun, 01/08/2010 - 21:13 admin replaced ന്‍ with via Scanner Search and Replace module.
നെയ്യാറ്റിൻ‌കര വാഴും കണ്ണാ Sun, 01/08/2010 - 21:13 admin replaced ന്‍ with via Scanner Search and Replace module.
പെന്തക്കുസ്തനാളില്‍ മുൻമഴ പെയ്യിച്ച Sun, 01/08/2010 - 21:13 admin replaced ന്‍ with via Scanner Search and Replace module.
പ്രണയ രാഗങ്ങൾ പകരും ഞാൻ കാതില്‍ Sun, 01/08/2010 - 21:13 admin replaced ന്‍ with via Scanner Search and Replace module.
ഇന്നലെ ഞാൻ കണ്ട സുന്ദര സ്വപ്നമായ്‌ Sun, 01/08/2010 - 21:13 admin replaced ന്‍ with via Scanner Search and Replace module.
നാടു ഞാൻ ചോദിച്ചു ചോദിച്ചു Sun, 01/08/2010 - 21:13 admin replaced ന്‍ with via Scanner Search and Replace module.

Pages