ഹൃദയമുരളിയിൽ പ്രണയത്തിൻ ഗീതം
Music:
Lyricist:
Singer:
Film/album:
ഹൃദയമുരളിയില്‍ പ്രണയത്തിന്‍ ഗീതം
സംഗീതം സംഗീതം
അലിയുകയാണീ അമൃതക്കടലില്‍
ഉയിരും തനുവും
(ഹൃദയമുരളിയില്‍..)
ഞാനൊരു തടിനി നീയൊരു നൌക
മന്മഥന്‍ തുഴയും നവരത്നനൌക
അഴകേറുമീ അനുഭൂതിയില്‍
ഒഴുകുന്നു ഒഴുകുന്നു തോണി
ഞാനൊരു ശലഭം ഗാനലഹരിയാല്‍
കാവ്യം മൂളും കാമുകശലഭം
തവവീഥിയില്‍ വനപുഷ്പമായ്
വിരിയുന്നു ചിരിതൂവി ഞാനും
(ഹൃദയമുരളിയില്‍..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hrudaya muraliyil
Additional Info
ഗാനശാഖ: