പൂർ‍ണ്ണേന്ദുമുഖിയോടമ്പലത്തിൽ വച്ചു

Music: 
Lyricist: 
Film/album: 

പൂർ‍ണ്ണേന്ദു മുഖിയോടമ്പലത്തിൽ വച്ചു 

പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു 

കണ്മണിയതു കേട്ടു നാണിച്ചു നാണിച്ചു 

കാൽനഖം കൊണ്ടൊരു വരവരച്ചു 

ആരാധന തീർന്നു നടയടച്ചു 

ആൽത്തറവിളക്കുകൾ കണ്ണടച്ചു 

ആളുകളൊഴിഞ്ഞു അമ്പലക്കുളങ്ങരെ 

അമ്പിളി ഈറൻ തുകിൽ വിരിച്ചു

 (പൂർണ്ണേന്ദു മുഖി) 

ചന്ദനം നൽകാത്ത ചാരുമുഖീ 

നിൻ മനം പാറുന്നതേതുലോകം 

നാമിരുപേരും തനിച്ചിങ്ങു നിൽക്കുകിൽ 

നാട്ടുകാർ കാണുമ്പോൾ എന്തു തോന്നും 

(പൂർണ്ണേന്ദു മുഖി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poornnendumukhiyodambalathil vechu

Additional Info

അനുബന്ധവർത്തമാനം