സ്വർഗ്ഗവാതിൽപ്പക്ഷി ചോദിച്ചു
സ്വർഗ്ഗവാതിൽപ്പക്ഷി ചോദിച്ചു
ഭൂമിയിൽ സത്യത്തിനെത്ര വയസ്സായി
അബ്‌ധിത്തിരകൾ തൻ വാചാലതയ്ക്കതി
ന്നുത്തരമില്ലായിരുന്നൂ
ഉത്തുംഗവിന്ധ്യഹിമാചലങ്ങൾക്കതി
ന്നുത്തരമില്ലായിരുന്നു (സ്വർഗ്ഗ...)
അന്ധകാരത്തിനെ കാവിയുടുപ്പിച്ചു
സന്ധ്യ പടിഞ്ഞാറു വന്നൂ
സത്യത്തെ മിഥ്യ ത ചുട്ടികുത്തിക്കുന്ന
ശില്പിയെ പോൽ നിഴൽ നിന്നു (സ്വർഗ്ഗ...)
പഞ്ചഭൂതാത്മകനാകും മനുഷ്യന്റെ
പാദസംസ്പർശനം തേടീ ശാപങ്ങളാൽ
ശിലാരൂപങ്ങളായ് തീർന്നു
ദൈവങ്ങൾ നിശ്ചലം നിന്നു (സ്വർഗ്ഗ...)
വേദങ്ങളിലെ മഹർഷിമാർ മന്ത്രിച്ചൂ
വേറൊരിടത്താണു സത്യം
വന്നു തിരിച്ചതു പോകുന്നു കാണാത്ത
വർണ്ണച്ചിറകുകൾ വീശി
ആര്യവംശത്തെ ഹരിശ്രീ പഠിപ്പിച്ച
യാജ്ഞവൽക്യൻ മുനി പാടി
സ്വർണ്ണപാത്രം കൊണ്ട് മൂടിയിരിക്കുന്നു
മണ്ണിലെ ശാശ്വതസത്യം
മന്വന്തരങ്ങളെ സത്യധർമ്മങ്ങളെ
സ്വർണ്ണത്തുലാസിലിരുത്തീ
നീതിശാസ്ത്രങ്ങൾ കുറിക്കും മനുവിന്റെ
ധീരമാം ശബ്ദം മുഴങ്ങി
സ്വർണ്ണത്തിനേക്കാൾ
വിലയുള്ളതാണെന്റെ
മണ്ണിലെ ഭൗതിക സത്യം (സ്വർഗ്ഗ...)