ഇന്നലെ പെയ്ത മഴ
ഇന്നലെ പെയ്ത മഴക്കിന്നു കുരുക്കുമൊരു
പൊന്നും തകരയല്ലനുരാഗം അതു
മനസ്സിൽ കിളിർക്കുന്ന മലരിട്ടു പടരുന്ന
മായാ കല്പക ലതയല്ലോ (ഇന്നലെ....)
നാണിച്ചു വിരിയുന്ന നാളെക്കൊഴിയുന്ന
നാലുമണിപ്പൂവല്ലനുരാഗം അത്
കനകക്കിനാവിൻ കദളീ വനത്തിലെ
കല്യാണ സൗഗന്ധികമല്ലോ (ഇന്നലെ..)
മന്മഥൻ കുലക്കുന്നോരിന്ദ്ര ധനുസ്സിലെ
പൊന്മലരമ്പല്ലനുരാഗം അത്
ജന്മാന്തരങ്ങൾ തൻ ഹൃദയസരസ്സിലെ
ദിവ്യവികാരതരംഗമല്ലോ (ഇന്നലെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Innale peytha mazhaykkinnu
Additional Info
ഗാനശാഖ: