നാടു ഞാൻ ചോദിച്ചു ചോദിച്ചു

നാടു ഞാന്‍ ചോദിച്ചു ചോദിച്ചു
നാടില്ല എന്നു നീ വീടില്ല എന്നു നീ
നാണിച്ചു നാണിച്ചു മൊഴിഞ്ഞു
പേരു ഞാന്‍ ചോദിച്ചു ചോദിച്ചു
പേരില്ല എന്നു നീ നാളില്ല എന്നു നീ
മെല്ലെ ചൊല്ലി  ചൊല്ലി മറഞ്ഞു
നിന്റെ പേരറിയാതെ നാടറിയാതെ ഉറങ്ങീല ഞാന്‍ ഉറങ്ങീല
(നാടു)

അമ്പല നടയില്‍ അനുരാഗ പൂജക്കായ്‌
അന്നു ഞാന്‍ ഒരുങ്ങി നിന്നു (അമ്പല)
നീയൊന്നു വരുമെന്നു വെറുതെ നിനച്ചു ഞാന്‍
മതിലകത്തൊതുങ്ങി നിന്നു
പ്രിയ രാഗ ക്ഷേത്രത്തില്‍ ഹൃദയ സോപാനത്തില്‍
മണി നാദം മുഴങ്ങീല അതു വഴി നീ വന്നീല
(നാടു)

ചന്ദനമില്ലാതെ സിന്ദൂരമില്ലാതെ സന്ധ്യയും ഞാനും നിന്നു (2)
ആ വഴി ഈ വഴി ആളുകളൊഴുകവെ ആരിലും നീയില്ലല്ലൊ
ദീപാരാധന നട തുറന്നപ്പോള്‍
ഒരു രൂപം ഞാന്‍ കണ്ടു ആ രൂപം നീയല്ലോ
(നാടു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naadu njan chodichu

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം