നിശയുടെ ചിറകിൽ
നിശയുടെ ചിറകിൽ നീ വന്നു
രോമാഞ്ചം നൽകുന്നു (2)
ശ്രുതിസ്വരലയമായ് എന്നേ പുൽകി
നാദം പെയ്യുന്നു
പ്രിയകരമീ..(നിശയുടെ...)
എതോ സന്ദേശമേന്തുന്ന ഹംസങ്ങൾ
നീയിന്നെന്നുള്ളിൽ തീർക്കുന്ന രാഗങ്ങൾ
ഓളങ്ങളിൽ താളങ്ങളിൽ
തെന്നുന്നു ഞാൻ നിൻ കൈകളിൽ
ഒരു മൃദുദളമായ് ഒരു മധുകണമായ്
മാറും ഒരു മോഹം അതിലൂറും ഒരു ഗീതം (നിശയുടെ...)
അല്ലിൻ നേത്രങ്ങൾ പോലുള്ള ദീപങ്ങൾ
നീയിന്നെൻ നേരെ നീട്ടുന്ന രത്നങ്ങൾ
ഭാവങ്ങളിൽ ആഴങ്ങളിൽ
മുങ്ങുന്നു നിൻ വർണ്ണങ്ങളിൽ
ഒഴുകുമെൻ ഹൃദയം ഒരു പൈങ്കിളിയായ്
പൂകും സുരലോകം അതിൽ നിന്നീ നവമേളം(നിശയുടെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nishayude Chirakil
Additional Info
ഗാനശാഖ: