ആയിരം അജന്താ ചിത്രങ്ങളിൽ

ആയിരം അജന്താ ചിത്രങ്ങളിൽ..
ആ മഹാബലിപുര ശിൽപ്പങ്ങളിൽ..
നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ്
സംഗീതമാലപിച്ചു.. സംഗമസംഗീതമാലപിച്ചു..
ഓർമ്മയില്ലേ.. നിനക്കൊന്നും ഓർമ്മയില്ലേ..

പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിണിസന്ധ്യയെപ്പോലെ ...
അലയുന്നു ഞാനിന്നു...
അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ
അരികിലുണ്ടെന്നാലും നീ...
വെൺമേഘഹംസങ്ങൾ കൊണ്ടുവരേണമോ
എൻ ദുഃഖസന്ദേശങ്ങൾ...
എൻ ദുഃഖസന്ദേശങ്ങൾ...

(ആയിരം അജന്താ)

വിദളിതരാഗത്തിൻ മണിവീണതേടുന്ന
വിരഹിയാം വിരലിനെ പോലെ...
കൊതിയ്ക്കുകയാണിന്നും...
കൊതിയ്ക്കുകയാണിന്നും നിന്നെ തലോടുവാൻ
മടിയിലുണ്ടെന്നാലും നീ..
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമ നാദ നൂപുരങ്ങൾ..
മമ നാദ നൂപുരങ്ങൾ....

(ആയിരം അജന്താ)

_____________________________________

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.5
Average: 7.5 (2 votes)
Aayiram Ajantha

Additional Info