സൂര്യാംശു ഓരോ വയൽപ്പൂവിലും

സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ...
സീമന്ത കുങ്കുമശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ..
മണ്ണിന്റെ പ്രാർഥനാലാവണ്യമായ് വിണ്ണിന്റെ ആശംസയായ്...
വിണ്ണിന്റെ ആശംസയായ് ...

ഈ കാട്ടിലഞ്ഞിക്കു പൂവാടയുംകൊണ്ടീവഴി മാധവംവന്നു..
കൂടെ ഈ വഴി മാധവം വന്നു...
പാൽക്കതിർപാടത്തു പാടിക്കളിയ്ക്കും പൈങ്കിളിക്കുള്ളം കുളിർത്തു..
ഇണപൈങ്കിളിക്കുള്ളം കുളിർത്തു..
മാമ്പൂമണക്കും വെയിലിൽ മോഹം മാണിക്ക്യക്കനികളായ്‍...
മാണിക്ക്യക്കനികളായ്‍....

ആതിരാക്കാറ്റിന്റെ ചുണ്ടിൽ മൃദുസ്മിതം ശാലീനഭാവം രചിച്ചു...
രാഗശാലീനഭാവം രചിച്ചു...
ഇന്നീ പകൽ‍പക്ഷി പാടുന്ന പാട്ടിൽ ഓരോ കിനാവും തളിർത്തു...
ഉള്ളിൽ ഓരോ കിനാവും തളിർത്തു..
സോപാനദീപം തെളിയുന്ന ദിക്കിൽ സൗഭാഗ്യതാരോദയം...
സൗഭാഗ്യതാരോദയം.....

 

 

 

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.66667
Average: 3.7 (3 votes)
Sooryamshu Ooro

Additional Info

അനുബന്ധവർത്തമാനം