സൂര്യാംശുവോരോ വയൽപ്പൂവിലും

സൂര്യാംശുവോരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ
സീമന്തകുങ്കുമ ശ്രീയണിഞ്ഞു ചെമ്പകം പൂക്കുന്നുവോ
മണ്ണിന്റെ പ്രാർഥനാലാവണ്യമായ്
വിണ്ണിന്റെ ആശംസകായ് ..(2)
( സൂര്യാംശുവോരോ )

ഈ കാറ്റിലഞ്ഞിക്കു പൂവാടയും കൊണ്ടീവഴി മാധവം വന്നൂ
കൂടെ ഈ വഴി മാധവം വന്നൂ
പാൽക്കതിർ പാടത്തു പാറിക്കളിക്കും പൈങ്കിളിക്കുള്ളം കുളിർത്തു
ഇണ പൈങ്കിളിക്കുള്ളം കുളിർത്തു
മാമ്പൂ മണക്കും വെയിലിൽ മോഹം
മാണിക്യ കണികളായീ ..(2)
( സൂര്യാംശുവോരോ )

തനനാന നനനാനാ ..
ആതിരാ കാറ്റിന്റെ ചുണ്ടിൽ മൃദുസ്‌മിതം ശാലീനഭാവം രചിച്ചു
കാവ്യ ശാലീനഭാവം രചിച്ചു
ഇന്നീ പകൽപക്ഷി പാടുന്ന പാട്ടിൽ ഓരോ കിനാവും തളിർത്തു
ഉള്ളിൽ ഓരോ കിനാവും തളിർത്തു
സോപാന ദീപം തെളിയുന്ന ദിക്കിൽ
സൌഭാഗ്യ താരോദയം ..(2)
( സൂര്യാംശുവോരോ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sooryamshu Ooro

Additional Info