നിറങ്ങളിൽ നീരാടണം

നിറങ്ങളില്‍ നീരാടണം 
സ്വരങ്ങളില് തേനൂറണം
സ്വർഗ്ഗമീ മണ്ണില്‍ തേടണം 
ഉത്സവങ്ങളായ് ദിനങ്ങള്‍ മാറാന്‍
മനസ്സിനുള്ളിലും സുഖം പതഞ്ഞു പൊങ്ങണം
(നിറങ്ങളിൽ...)

കാനനങ്ങള്‍ മറന്നൊരീ സുമങ്ങള്‍
കൊഴിഞ്ഞു വീണുപോയ ലാവണ്യങ്ങള്‍
പാട്ടു പാടി മറഞ്ഞ കോകിലങ്ങള്‍
തിരിച്ചു പോന്നിടാത്ത കൗമാരങ്ങള്‍
ഇന്നലത്തെ സൗവര്‍ണ്ണം പൊലിഞ്ഞ തീനാളം
ഉണ്മയെന്നതിന്നാണല്ലോ
പോകാം വസന്തവര്‍ണ്ണ മേടകളില്‍
കാലം കാത്തു നില്‍ക്കുമീ വഴിയില്‍
നീട്ടും പാനപാത്രമെപ്പൊഴും നിറയ്ക്കുവാന്‍ വരൂ 
(നിറങ്ങളില്‍...)

ഹാ സുഖങ്ങള്‍ തുടിക്കുമീ ദിനങ്ങള്‍
സുഗന്ധ തീർത്ഥമാടുമാവേശങ്ങള്‍
താളമേളം ഉണര്‍ന്ന രാത്രിനേരം
ഒരുക്കുമീ വിരുന്നു സല്‍ക്കാരങ്ങള്‍
നാളെയെന്ന സങ്കല്പം മുഷിഞ്ഞ വേദാന്തം
ഉണ്മയെന്നതിന്നാണല്ലോ
നീളെ മണ്‍തരികള്‍ പാടുകയായ്‌
നീളും വീഥികളില്‍ പുഞ്ചിരിയായ്‌
തീരാരാവുതോറും ആര്‍ക്കുവേണ്ടി-
യാഘോഷങ്ങള്‍ 
(നിറങ്ങളില്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirangalil neeradanam

Additional Info

Year: 
1994

അനുബന്ധവർത്തമാനം