മൗനത്തിൻ ചിറകിൽ

മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും
മനസ്സിന്റെ തീരത്ത് കൂടണഞ്ഞും  [മൗനത്തിന്‍ ‍]
രതിയുടെ ലോലമാം ചിപ്പികള്‍ക്കുള്ളിലെ (2)
രത്നങ്ങള്‍ തേടുന്ന വേള
പ്രണയികള്‍ രഹസ്യമായ് ചേരുന്ന വേള ഓ...
മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും

പൂവിന്റെ ചുണ്ടില്‍ രാഗവിലോലയാം
തൂനിലാവുമ്മ വയ്ക്കുന്നൂ ...ഓ.. [ പൂവിന്റെ ]
കാറ്റിന്റെ കൈകളില്‍ അമൃതിന്നു തുല്യമാം (2)
കസ്തൂരിച്ചാറൊഴുകുന്നൂ....

മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും...       

രാവിന്റെ മാറില്‍ ആയിരം താരകള്‍
രാസകേളിയാടിടുന്നൂ  ... ഓ ..[ രാവിന്റെ ]
മെയ്യോടുരുമ്മിയും മൃദുവായ് തലോടിയും (2)
അന്യോന്യമൊന്നു ചേരുന്നൂ....

മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mounathin Chirakil

Additional Info

അനുബന്ധവർത്തമാനം