കറുകയും തുമ്പയും

കറുകയും തുമ്പയും നിറുകയില്‍ ചാര്‍ത്തുന്ന നറുമഞ്ഞുതുള്ളിയെപ്പോലെ
കുളിര്‍വെണ്ണിലാവിന്റെ കൂട്ടില്‍ വളര്‍ന്നൊരു
കളമൊഴിപ്പെണ്‍‌കിളിയായിരുന്നു
അവള്‍ കാകളി പാടുവോളായിരുന്നു 

“അവളെ നിങ്ങള്‍ക്കറിയില്ല.....”

തരിവളക്കൈകളാല്‍ താളമിട്ടും
കൈകൊട്ടിക്കളിയുടെ ചുവടു വച്ചും [ കരിവള ]
ഓണനിലാവു വന്നലസം തലോടുമ്പോള്‍
എന്തൊരു നിര്‍വൃതിയായിരുന്നു  [ കറുകയും ]

“ആര്‍ക്കും അവളുടെ ദുഃഖങ്ങളറിയില്ല....”

അനഘമാം മോഹത്തിന്‍ വീഥികളില്‍
അരുമയാം ചിറകുമായ് പറന്നു പോകേ [ അനഘമാം ]
എന്തിനു പാവമാ തൂമണിപ്രാവിനെ
നിങ്ങളന്നമ്പുകളെയ്തു വീഴ്ത്തീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karukayum Thumbayum

Additional Info

അനുബന്ധവർത്തമാനം