അല്ലിമലർക്കാവിലെ തിരുനടയിൽ

അല്ലിമലർക്കാവിലെ തിരുനടയിൽ
മല്ലികപ്പൂവമ്പൻ വെച്ച മണിവിളക്കോ
ഓമല്ലൂർക്കാവിലെ കളിത്തത്തയോ
മാമംഗലം പൊന്നി മധുരക്കന്നി

നെന്മേനിവാകപ്പൂ നിറമാണേ
നെയ്തലാമ്പൽപ്പൂവൊത്ത മുഖമാണേ
കണ്ണവം മലയിലെ കസ്തൂരിമാനിന്റെ
കന്മദക്കൂട്ടണിഞ്ഞ മിഴിയാണേ
(അല്ലിമലർക്കാവിലെ..........)

തച്ചോളിയോമനക്കുഞ്ഞിച്ചന്തു തന്റെ
തങ്കക്കിനാവിൽ കിനാവുകണ്ടൂ
കയ്ക്കുള്ളിലാക്കുവാൻ മോഹിച്ചു ദാഹിച്ചു
കൈപ്പള്ളിപ്പാച്ചനും കിനാവുകണ്ടു
(അല്ലിമലർക്കാവിലെ........)

വളർപട്ടണം മൂപ്പൻ മൂസാക്കുട്ടി
വടവട്ടം മലയിലെ പൊങ്ങൻ ചെട്ടി
മയങ്ങുമ്പോൾ ദിവസവും മനസ്സിലെത്തി
മാമംഗലം പൊന്നി മറിമാൻ കുട്ടി
(അല്ലിമലർക്കാവിലെ........)

പുടമുറിക്കായിരം കൈകളെത്തി
പുരികക്കൊടികൊണ്ട് പൊന്നിതള്ളി
പതിനെട്ടാം പിറന്നാൾ വന്നപ്പോളച്ഛൻ
പെണ്ണിന്നു സ്വയംവരം കുറിച്ചയച്ചു
(അല്ലിമലർക്കാവിലെ.........)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Allimalar kavile thirunadayil

Additional Info

അനുബന്ധവർത്തമാനം