കണ്ണിനു പൂക്കണിയാം

കണ്ണിന്നു പൂക്കണിയാം കണ്ണപ്പനുണ്ണി
പൊന്നാങ്ങളയുടെ രണ്ടാം ജന്മം
എന്റെ പൊന്നാങ്ങളയുടെ രണ്ടാം ജന്മം

ചന്ദന പൂമരം കടഞ്ഞു തീർത്ത
ചന്തം തികഞ്ഞുള്ള പൊന്മേനിയും
വീരാളിപ്പട്ടണിഞ്ഞ വിരിഞ്ഞ നെഞ്ചും
ആരോമലാങ്ങളതൻ തലയെടുപ്പും (കണ്ണിന്നു  ..)

കുന്നത്തു കത്തുന്ന വിളക്കു പോലേ
മിന്നിത്തിളങ്ങുന്ന കണ്മുനയും
തുമ്പപ്പൂ പല്ലും തുടുത്ത ചുണ്ടും
എള്ളിൻ പൂ മൂക്കും കുടുമ്മക്കെട്ടും (കണ്ണിന്നു  ...)

പതിനെട്ടു മുഴമുള്ള കച്ച കെട്ടി
പയറ്റിതെളിഞ്ഞെഴും അരക്കെട്ടും
കണങ്കാൽ തഴുകുന്ന കയ്യുകളും
കണ്ടാലവൻ പച്ചക്കാമദേവൻ (കണ്ണിന്നു  ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanninu pookkaniyam

Additional Info

അനുബന്ധവർത്തമാനം