പുരുഷാന്തരങ്ങളെ മയിൽപ്പീലി
Music:
Lyricist:
Singer:
Raaga:
Film/album:
ആ...ആ..ആ.ആ..
പുരുഷാന്തരങ്ങളെ മയില്‍പ്പീലി ചൂടിച്ച
മഴമുകില്‍ വര്‍ണ്ണാ മണിവര്‍ണ്ണാ
നിന്നോടക്കുഴലിന്റെ സംഗീതം കേട്ടുണരും
വൃന്ദാവന രാധ ഞാന്‍
പുരുഷാന്തരങ്ങളെ മയില്‍പ്പീലി ചൂടിച്ച
മഴമുകില്‍ വര്‍ണ്ണാ മണിവര്‍ണ്ണാ
കണ്ണാ... കണ്ണാ....
ഉന്മദ മദന മനോരഥമുണരുന്ന
മന്മഥ പൌര്‍ണമീ രജനികളിൽ (2)
നിന്‍ നഖ ലാളനത്താല്‍ എൻ മേനി നിറയുവാന്‍
എന്നും കൊതിക്കുന്ന രാധിക ഞാന്‍
പുരുഷാന്തരങ്ങളെ മയില്‍പ്പീലി ചൂടിച്ച
മഴമുകില്‍ വര്‍ണ്ണാ മണിവര്‍ണ്ണാ
കണ്ണാ... കണ്ണാ....
മന്ദാരമരന്ദങ്ങള്‍എന്നില്‍ നീ പകര്‍ന്നീടും
അസുലഭ യാമങ്ങളിൽ (2).
നിന്‍ തിരുമാറിലെ വക്ഷോജ കുങ്കുമത്താല്‍
ശൃംഗാര കുറിയിടും രാധിക ഞാന്‍
പുരുഷാന്തരങ്ങളെ മയില്‍പ്പീലി ചൂടിച്ച
മഴമുകില്‍ വര്‍ണ്ണാ മണിവര്‍ണ്ണാ
കണ്ണാ... കണ്ണാ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Purushantharangale
Additional Info
ഗാനശാഖ: