പ്രിയസഖീ പോയ് വരൂ

പ്രിയ സഖി പോയി വരൂ
നിനക്കു നന്മകള്‍ നേരുന്നു
പ്രാണ സഖി പോയി വരൂ
നിനക്കു നന്മകള്‍ നേരുന്നു

കരയുവതെന്തിനു വെറുതെ നീ
കണ്ണീരാല്‍ ഇനി ഫലം എന്തേ  ഫലം എന്തേ
ഇനി മുതല്‍ എന്നും പുതിയൊരു പുരുഷനു
പ്രിയസഖി ആയി കഴിയേണ്ടവള്‍ നീ (പ്രിയസഖീ...)

മണിയറവാതില്‍ അടക്കുമ്പോള്‍ നിന്‍
കരളും മെയ്യും തളരരുതേ  തളരരുതേ
മണിയറ ദീപം അണഞ്ഞാല്‍
പിന്നാ കരിമിഴി രണ്ടും നനയരുതേ (പ്രിയസഖീ...)

നാണത്താല്‍ ഒരു നൈവേദ്യം നീ
പ്രാണപ്രിയന്നു നല്‍കേണം
കരയരുത് ഇനിയും എന്‍ കഥ ഓര്‍ത്തെന്‍
കരളേ വാഴുക സുഖമായ് നീ (പ്രിയസഖീ...)

  
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Priyasakhi poy varoo

Additional Info

അനുബന്ധവർത്തമാനം