ഇനി ഞാൻ കരയുകില്ലാ

ഇനി ഞാൻ കരയുകില്ല
ഇനിയീ മിഴികൾ നനയുകില്ല (2)
ഇന്നെന്റെ ദേവൻ തിരിച്ചു വരുമ്പോൾ
ചെന്നു ഞാൻ മുറുകേ പുണർന്നീടും (ഇനി ഞാൻ...)

ഇതുവരെ ചെയ്തോരപരാധമാകെ
ഈ മണിച്ചുണ്ടിനാൽ മായ്ക്കും
വാർമഴവില്ലു പോലാ വിരിമാറിൽ
വാടിത്തളർന്നു കിടന്നുറങ്ങും (ഇനി ഞാൻ...)

കോതിയിലൊത്തുങ്ങാത്തൊരാ മുടിച്ചുരുൾ ഞാൻ
താമരക്കൈയാലൊതുക്കി വെയ്ക്കും
മുഖക്കുരു മുളക്കുമാ മുഖത്തോടു മുഖം നോക്കി
ഈ മണിയറക്കുള്ളിൽ ഞാൻ കിടന്നുറങ്ങും (ഇനി ഞാൻ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ini njan karayukilla

Additional Info

അനുബന്ധവർത്തമാനം