വൃശ്ചികക്കാറ്റേ വികൃതിക്കാറ്റേ
വൃശ്ചികക്കാറ്റേ വികൃതിക്കാറ്റേ
വഴിമാറി വീശല്ലേ നീ
വഴിമാറി വീശല്ലേ
വഴിമാറി വീശിയാല്‍ പുഴയാകെ മാറും
വഴിതെറ്റി പോകുമീ കൊച്ചുവള്ളം (വൃശ്ചികക്കാറ്റേ..)
എന്നെക്കാണാന്‍ അക്കരെ നില്ക്കും
കണ്ടാല്‍ നല്ലൊരു പെണ്ണ്
ചുണ്ടത്തെ ചിരി കണ്ടാല്‍ ചുരുളന്മുടി കണ്ടാല്‍
കരളില്‍ കുടമുല്ല പൂ വിരിയും (വൃശ്ചികക്കാറ്റേ..)
ഓളങ്ങള്‍ മുറിച്ചു കൊണ്ടോടി വരും
ഓടത്തിനെന്തൊരുന്മാദം
തുഴ കൊണ്ടു തെരു തെരെ തുഴയുമ്പോളറിയാതെ
പുഴയുടെ മാറത്തു രോമാഞ്ചം (വൃശ്ചികക്കാറ്റേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Vrischikakkaatte Vikrithikkaatte
Additional Info
ഗാനശാഖ: