ജന്മങ്ങൾ തൻ കൽപ്പടവുകളിൽ

ജന്മങ്ങൾതൻ കല്‌പടവുകളിൽ
നമ്മളൊന്നിച്ചിരുന്നു പാടി
പാടിയ പാട്ടുകൾക്കെല്ലാം
ഒരേ പല്ലവിയായിരുന്നു
ഞാൻ നിന്നെ സ്‌നേഹിക്കുന്നു

(ജന്മങ്ങൾ...)

സ്‌നേഹത്താൽ കത്തിജ്വലിക്കും
സൂര്യദേവൻ തഴുകുമ്പോൾ
ആർദ്രയാം ഭൂമിതന്നാത്മാവ് പാടുന്നു
നിന്നെ ഞാൻ സ്‌നേഹിക്കുന്നു
ഞാൻ നിന്നെ സ്‌നേഹിക്കുന്നു

(ജന്മങ്ങൾ...)

വേർപെടും വേളയിൽ‌പോലും
പിന്നിൽ ഏതോ വിജനതയിൽ
പിൻ‌നിലാവായ് വന്നു മന്ദഹസിക്കുന്ന
നിന്നെ ഞാൻ സ്‌നേഹിക്കുന്നു
ഞാൻ നിന്നെ സ്‌നേഹിക്കുന്നു

(ജന്മങ്ങൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janmangalthan kalppadavukalil

Additional Info

അനുബന്ധവർത്തമാനം