ശിൽപ്പി വിശ്വശിൽപ്പി

ശിൽപ്പി വിശ്വശിൽപ്പി വിധിയെന്ന ഭുവനൈകശിൽപ്പി
മനുഷ്യൻ‌റെ മനസ്സെന്ന തുലാസു തൂക്കുന്നു
വിധിയെന്ന ഭുവനൈകശിൽപ്പി

(ശിൽപ്പി വിശ്വശിൽപ്പി)

ഒരു തട്ടിൽ കണ്ണീരിൻ മുത്ത് മറുതട്ടിൽ പുഞ്ചിരിപ്പൊന്ന് (2)
ഒരു തട്ടു താഴുമ്പോൾ താനേ മറുതട്ടു പൊന്തുന്നു മേലേ (2)

(ശിൽപ്പി വിശ്വശിൽപ്പി)

തങ്കക്കിനാക്കൾക്കിടയിലവൻ കണ്ണുനീർമുത്തുകൾ കോർക്കും
വിണ്ണിലിരിക്കുന്ന ശിൽപ്പി തൻ‌റെ വിളയാട്ടം തുടരുന്നിതെന്നും

പ പമ ഗമരിധ രിപമ മഗരിസധ ധനിരി നിധപ
ഗമപനിധസനിരിസ ധസനിരിസഗരിമഗ
ഗമപമ രിഗമഗ സരിഗരി സനിധ
ധധസ നിനിരി സസഗ രിരിമ ഗമപധ നിധപമ ഗ
ഗഗ രിസ നിധ പ ധധ നിനി സസ രിരി രിഗ

(ശിൽപ്പി വിശ്വശിൽപ്പി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Silpi viswasilpi