കളകളം കായലിൽ

കളകളം കായലിൽ തുഴതുഴഞ്ഞു വാ
കാവളം പൈങ്കിളീ‍ പാട്ടുപാടിവാ (2)
ഒളിമിന്നുമോർമ്മ തൻ കളിവള്ളമൂന്നി ഞാൻ
മഴയുള്ള രാവിൽ നിൻ‌റെ
ചെറുമൺകുടിലിൻ മുന്നിൽ വന്നു (കളകളം)

മിഴികളിൽ നീ കൊളുത്തും നറുതിരി പൊൻ‌വിളക്കോ
സിന്ദൂരത്താരകളോ മിന്നായം മിന്നി നിൽപ്പൂ
കടവിലെ കൽപ്പടവിൽ പളുങ്കൊളി പൂപ്പടവിൽ
പുന്നാരപ്പൊൻ‌കുടമോ നിന്നെയും കാത്തിരിപ്പൂ
കനവിനുള്ളിലെ നൊയമ്പുകൊണ്ടെൻ‌റെ മനം തുഴയാമോ
പുഞ്ചിരിച്ചുണ്ടിലെ മുന്തിരിമുത്തുമായ്
ഉള്ളിൻ‌റെയുള്ളിൽ ചേക്കേറാമോ (കളകളം)

മകരത്തിൻ മഞ്ഞൊഴിഞ്ഞാൽ
വലയ്ക്കുള്ളിൽ മീൻ പിടഞ്ഞാൽ
കാവാലം കാവിലല്ലോ തെയ്യാരം താലികെട്ട്
കരനിറച്ചാളുവേണം കണിമണിപ്പന്തൽ വേണം
കല്യാണനാളിലുണ്ണാൻ പൊന്നോണസദ്യ വേണം
തള കിലുങ്ങണ നടനടന്നെൻ‌റെയരികിൽ വന്നാട്ടേ
തങ്കനിലാവിൻ‌റെ കോടിയുടുത്തുകൊണ്ടു-
ള്ളിൻ‌റെയുള്ളിൽ നീ വന്നാട്ടെ (കളകളം)

   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Ancharakkalyaanam