ആകാശം മുങ്ങിയ പാൽപ്പുഴയിൽ

ആകാശം മുങ്ങിയ പാൽപ്പുഴയിൽ ഈ
ആലിലക്കണ്ണനെ ആരെറിഞ്ഞൂ
അമ്മിഞ്ഞ നൽകാൻ അമ്മയില്ലേ
ആരിരോ പാടാനച്ഛനില്ലേ
ആരിരോ ആരിരോ...

കണ്വാശ്രമത്തിലെ കാനനത്തിൽ പെറ്റ
കുഞ്ഞിനെ കളഞ്ഞൊരു ദേവദാസി
ഏതിന്ദ്ര സദസ്സിലെ നർത്തകിയാകിലും
വേദനയൊരിക്കലും വേർപെടുമോ - ദു:ഖം
വേർപെടുമോ
ആരുടെ പ്രണയിനി ആയാലും
നീയൊരമ്മയല്ലേ - അമ്മ ദേവതയല്ലേ
(ആകാശം...)

ഗംഗാനദിയിലെ ഓളങ്ങളിൽ പണ്ട്
കർണ്ണനെയൊഴുക്കിയ കുന്തീദേവി
ഏതന്തപുരത്തിലെ രാജ്ഞിയാണെങ്കിലും
ചേതസ്സിലെരിയുന്ന തീ കെടുമോ - നിന്റെ
തീ കെടുമോ
ആരുടെ പ്രിയതമയായാലും
നീയൊരമ്മയല്ലേ - അമ്മ ദേവതയല്ലേ
(ആകാശം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Aakasham mungiya

Additional Info

അനുബന്ധവർത്തമാനം