തൃപ്പംകോട്ടപ്പാ ഭഗവാനേ
ഭഗവാനേ .....ഭഗവാനേ
തൃപ്പംകോട്ടപ്പാ ഭഗവാനേ
പെരുംതൃക്കോവിലപ്പാ ഭഗവാനേ
തൃപ്പാദങ്ങളിൽ താണു വീഴുന്നൊരീ
തുമ്പോലാർച്ച പിഴച്ചോളല്ല
(തൃപ്പംകോട്ടപ്പാ..)
കളരി പരമ്പര ദൈവങ്ങളാണേ
കറുത്തേനാർ നാട്ടിലെ മണ്ണാണേ
തൃക്കൈ വാളാണേ സത്യം സത്യമീ
തുമ്പോലാർച്ച പിഴച്ചോളല്ല
സത്യം സത്യം ഇതു സത്യം
(തൃപ്പംകോട്ടപ്പാ..)
തിളക്കണ നെയ്യിൽ ഞാൻ കൈവിരൽ മുക്കാം
തിരുഹോമ തീയിങ്കൽ ഞാൻ ചാടാം
പൊൻ പൂവിളക്കാണേ
സത്യം സത്യമീ തുമ്പോലാർച്ച പിഴച്ചോളല്ലാ
സത്യം സത്യം ഇതു സത്യം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thrippamkottappa