കണ്ണാന്തളി മുറ്റം

കണ്ണാന്തളി മുറ്റം പൂത്തെടീ
കാവേരിക്കിളി തത്തമ്മേ
പൊന്നാതിര തിങ്കളുദിച്ചെടീ
പൊന്നോലക്കിളി തത്തമ്മേ തത്തമ്മേ
(കണ്ണാന്തളി...)

നൂലും താലിയും കെട്ടാത്ത പൂവുകൾ
നോയമ്പു നോൽക്കും മതിലകത്ത്
വെള്ളിപ്പല്ലക്കിൽ വന്നിറങ്ങീ
പടിപ്പുര പടവുകൾ താണിറങ്ങീ
തങ്കം പതിച്ചൊരു മെതിയടിയും കൊണ്ടൊ-
രങ്കച്ചേകവൻ വരണൊണ്ടെടീ
കൈകാൽ കഴുകാൻ പനിനീർ കിണ്ടികൾ
കാണിച്ചു കൊടുക്കെടീ തത്തമ്മേ
( കണ്ണാന്തളി...)

ആർക്കും വേണ്ടി ഒരുങ്ങാത്ത കൗതുകം
അണിഞ്ഞൊരുങ്ങും മുറിക്കകത്ത്
മന്ത്രം കെട്ടിയ തകിടു കെട്ടി
മുറുക്കി ചുവപ്പിച്ച ചിരി വിടർത്തി
അങ്കത്തഴമ്പുള്ള വിരിമാ‍റുമായെന്റെ
അങ്കച്ചേകവൻ വരണൊണ്ടടീ
ക്ഷീണം മാറ്റാൻ ഇളം പൂമെത്തകൾ
കാണിച്ചു കൊടുക്കെടീ തത്തമ്മേ
(കണ്ണാന്തളി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannanthali muttam

Additional Info

അനുബന്ധവർത്തമാനം