കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു
കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി - എന്റെ
കൂട്ടുകാരിന്നെന്നെ കളിയാക്കി
കിളിവാലൻ മുടിയ്ക്കുള്ളിൽ കുടമുല്ലപ്പൂവു കണ്ടു
കളിത്തോഴന്മാർ കഥയുണ്ടാക്കി
കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി
കണ്ണിതിൽ സുന്ദരവാസരസ്വപ്നങ്ങൾ തൻ
കളിയാട്ടം കണ്ടവർ കളിയാക്കി
സംഗീതമറിയാതെൻ ചുണ്ടുകൾ മൂളിയപ്പോൾ
സങ്കല്പകാമുകനെന്നവർ വിളിച്ചു - എന്നെ
സങ്കല്പകാമുകനെന്നവർ വിളിച്ചു
കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി
ഉദ്യാനവീഥികളിൽ ഒറ്റയ്ക്കു നടക്കുമ്പോൾ
ചുറ്റിനും വന്നവർ ചിരിമുഴക്കി
താഴത്തു വീണൊരു പട്ടുറുമാലെടുത്തു
തീരാത്ത ചോദ്യശരമവരെയ്തു
കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി - എന്റെ
കൂട്ടുകാരിന്നെന്നെ കളിയാക്കി
കിളിവാലൻ മുടിയ്ക്കുള്ളിൽ കുടമുല്ലപ്പൂവു കണ്ടു
കളിത്തോഴന്മാർ കഥയുണ്ടാക്കി
കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു
കൂട്ടുകാരിന്നെന്നെ കളിയാക്കി