ഒരു മയിൽപ്പീലിയായ്

ആ...ആ... ആ‍... ആ... ആ... ആ‍...
ഒരു മയിൽപ്പീലിയായ് ഞാൻ ജനിക്കുമെങ്കിൽ
നിൻ്റെ തിരുമുടിക്കുടന്നയിൽ തപസ്സിരിക്കും (2)
ഒരു മുളംതണ്ടായ് ഞാൻ പിറക്കുമെങ്കിൽ
നിൻ്റെ ചൊടിമലരിതളിൽ വീണലിഞ്ഞു പാടും
അലിഞ്ഞു പാടും.....

ഒരു മയിൽപ്പീലിയായ് ഞാൻ ജനിക്കുമെങ്കിൽ
നിൻറെ തിരുമുടിക്കുടന്നയിൽ തപസ്സിരിക്കും

നിൻ പ്രേമകാളിന്ദീപുളിനങ്ങളിൽ എന്നും
ഒരു നീലക്കടമ്പായ് ഞാൻ പൂ ചൊരിയും (2)
നിൻ തിരുമാറിലെ ശ്രീവത്സമാകുവാൻ
നിന്നിലലിഞ്ഞുചേരാൻ എന്തു മോഹം
ദേവാ... ദേവാ...

കാലികൾ മേയുമീ കാനനത്തിൽ
നിൻ്റെ കാലൊച്ച കേൾക്കുവാനായ് കാത്തിരിപ്പൂ (2)
എന്നനുരാഗമാകും ഈ യമുനാതരംഗം
നിൻ പുണ്യ തീർത്ഥമാകാൻ എന്തു ദാഹം
കണ്ണാ... കണ്ണാ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.5
Average: 4.5 (2 votes)
Oru mayilppeeliyaai

Additional Info

Year: 
1980

അനുബന്ധവർത്തമാനം