പിരിയുന്ന കൈവഴികൾ
പിരിയുന്ന കൈവഴികള്‍ ഒരുമിച്ചുചേരുന്ന
വഴിയമ്പലത്തിന്റെ ഉള്ളില്‍
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇട വന്ന കോലങ്ങള്‍ നമ്മള്‍
ഇതു ജീവിതം മണ്ണില്‍ ഇതു ജീവിതം.
കമോണ്‍ എവരിബഡി......
ജീവിതം ഇതു ജീവിതം ഭൂമിയില്‍ ഇതു ജീവിതം (2)
ഈ ഭൂതലത്തില്‍ ഈ ജീവിതത്തില്‍
ഈ ചലിക്കുന്ന നിമിഷങ്ങളില്‍ (2)
മിണ്ടാട്ടമില്ലാതെ തന്നിലേക്കൊതുങ്ങുന്ന
മിഴുങ്ങസ്യമാരേ സൂക്ഷിക്കുവിന്‍(2)
ഈ അനങ്ങാത്ത കണ്ണികള്‍
അപകടങ്ങള്‍ അപകടങ്ങള്‍
നാടകം ഇതു നാടകം ജീവിതം ഒരു നാടകം (2)
ഈ ജീവിതത്തില്‍ ഈ നാടകത്തില്‍
ഈ മറയുന്ന രംഗങ്ങളില്‍ (2)
അളവൊന്നുമില്ല്ലാത്ത തടിയുമായ് മേയുന്ന
താടകമാരേ സൂക്ഷിക്കുവിന്‍ (2)
ഈ ഭാരങ്ങള്‍ ഭൂമിക്ക് വേദനകള്‍ വേദനകള്‍
പിരിയുന്ന കൈവഴികള്‍ ഒരുമിച്ചുചേരുന്ന
വഴിയമ്പലത്തിന്റെ ഉള്ളില്‍
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇട വന്ന കോലങ്ങള്‍ നമ്മള്‍
ഇതു ജീവിതം മണ്ണില്‍ ഇതു ജീവിതം.