മടിയിൽ മയങ്ങുന്ന കുളിരോ

മടിയിൽ മയങ്ങുന്ന കുളിരോ
മനസ്സിൽ വിരിയുന്ന മലരോ (2)
ആരാരോ ആരാരോ
ആരോമലേ നീയാരാരോ

അച്ഛന്റെ കരളായ്
അമ്മയ്ക്കു കുളിരായ് (2)
സ്വപ്നങ്ങൾ പൂ ചൂടുമഴകേ
നിന്നെ ഞാനെന്നേ കാത്തിരുന്നു
നിന്റെ പുഞ്ചിരിക്കെന്തു ഞാൻ കൊതിച്ചിരുന്നു (നിന്നെ..)
കിണ്ണം തേൻ കിണ്ണം പൂന്തേൻ കിണ്ണം
നിറപൂന്തേൻ കിണ്ണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Madiyil mayangunna kuliro