പടിഞ്ഞാറു ചായുന്നു സൂര്യന്‍
Music:
Lyricist:
Singer:
Raaga:
Film/album:
പടിഞ്ഞാറു ചായുന്നു സൂര്യന്‍ - പൊന്നിന്‍
പൊടി വാരി പൂശുന്നു മാനം
വെയിലിന്റെ ചില്ലുകള്‍ കൊണ്ടലമാല കൈകളിൽ വളയണിയിക്കുന്നു തെന്നല്‍ വെള്ളോട്ടു വളയണിയിക്കുന്നു തെന്നല്‍
പറഞ്ഞാലും കേള്‍ക്കാത്ത പ്രായം - ഉള്ളില്‍
പരിഹാസം നിറയുന്ന ഭാവം
സ്വരരാഗലയതാളം അറിയാത്ത ഞാന്‍ പോലും
പടുപാട്ടു പാടുന്ന കാലം - ഇല്ലാത്ത
പടുപാട്ടു പാടുന്ന കാലം
മധുരം തേടും മധുപന്‍ പോലും
മണിവീണ മീട്ടുന്നു മൂകം
തേനൂറും പെണ്‍പൂവേ
തേനൂറും തങ്കപ്പെണ്‍പൂവേ
എന്റെ വീണക്കമ്പികള്‍ നിന്‍
നിറമാറില്‍ മുറുക്കും ഞാന്‍
(പടിഞ്ഞാറു..)
ജന്മം പോലും സഫലം നീയെന്‍
വിരിമാറില്‍ ചായുന്ന നേരം
ആരോമല്‍ പൂന്തുമ്പീ
ആരോമല്‍ തുമ്പീ പൂന്തുമ്പീ
ഈ മനോഹര സായംസന്ധ്യയില്‍
അഴകുവിടർത്തൂ നീ
(പറഞ്ഞാലും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Padinjaaru chaayunnu sooryan
Additional Info
Year:
1980
ഗാനശാഖ: