admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • കുടയോളം ഭൂമി

    കുടയോളം ഭൂമി
    കുടത്തോളം കുളിര്
    കുളിരാംകുരുന്നിലെ ചൂട്
    നുരയിടും പത പതയിടും നുര
    തിരമാലപ്പെണ്ണിന്റെ ചേല്
    (കുടയോളം...)

    പൂമാനമുറ്റത്തെ പൂപ്പട കണ്ടേ
    മൂവന്തിയോരത്തെ പന്തലു കണ്ടേ
    അരികിൽ അമ്പിളിമൊട്ട്
    മൊട്ടിൽ അഞ്ജനച്ചെപ്പ്
    അരികിലൊരമ്പിളിമൊട്ട്...
    മൊട്ടിലൊരഞ്ജനച്ചെപ്പ്...
    മടിയിൽ കിലുകണ മുത്ത്...
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

    താലത്തിൽ നീട്ടിയ ചന്ദനം തൊട്ടേ
    താളത്തിൽ ചാലിച്ച മഞ്ഞളും തന്നേ
    കരളിൽ നന്തുണിക്കൊട്ട്
    കവിളിൽ കുങ്കുമക്കൂട്ട്
    കരളിൽ നന്തുണിക്കൊട്ട്...
    കവിളിൽ കുങ്കുമക്കൂട്ട്...
    ഉള്ളിൽപ്പതയുന്ന തേന്....
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

Entries

sort ascending Post date
Artists A R Kizhuthalli ബുധൻ, 21/06/2017 - 17:16
Artists A R Keezhthali ബുധൻ, 21/06/2017 - 17:16
Artists A R Kasim ബുധൻ, 21/06/2017 - 17:16
Artists A R Jayachandran വ്യാഴം, 22/06/2017 - 21:54
Artists A P Sekhar ബുധൻ, 21/06/2017 - 22:24
Artists A P N Dubbing Theater ബുധൻ, 21/06/2017 - 22:22
Artists A P Chalakkal ബുധൻ, 21/06/2017 - 22:22
Artists A Naaz ബുധൻ, 21/06/2017 - 22:22
Artists A N Chakrapani ബുധൻ, 21/06/2017 - 17:18
Artists A Mutholath ബുധൻ, 21/06/2017 - 22:24
Artists A Murthy ബുധൻ, 21/06/2017 - 22:24
Artists A Manoj ബുധൻ, 21/06/2017 - 22:24
Artists A Manikandan ബുധൻ, 21/06/2017 - 22:24
Artists A M Nampoothiri ബുധൻ, 21/06/2017 - 17:17
Artists A M Mani ബുധൻ, 21/06/2017 - 17:17
Artists A Krishnan ബുധൻ, 21/06/2017 - 17:18
Artists A krishnakumar ബുധൻ, 21/06/2017 - 17:18
Artists A K Ramachandran ബുധൻ, 21/06/2017 - 22:22
Artists A K Rajilesh ബുധൻ, 21/06/2017 - 22:22
Artists A K Mani ബുധൻ, 21/06/2017 - 22:22
Artists A K Heman ബുധൻ, 21/06/2017 - 22:22
Artists A K Bijudas വ്യാഴം, 22/06/2017 - 21:54
Artists A Jayan ബുധൻ, 21/06/2017 - 22:22
Artists A J Sulaiman ബുധൻ, 21/06/2017 - 22:22
Artists A J Joy ബുധൻ, 21/06/2017 - 22:22
Artists A G Anilkumar ബുധൻ, 21/06/2017 - 22:22
Artists A G Abraham ബുധൻ, 21/06/2017 - 22:22
Artists A Chandrasekharan ബുധൻ, 21/06/2017 - 22:22
Artists A Chandran ബുധൻ, 21/06/2017 - 22:22
Artists A C kowl ബുധൻ, 21/06/2017 - 22:26
Artists A Balu ബുധൻ, 21/06/2017 - 22:24
Artists A B R Release ബുധൻ, 21/06/2017 - 22:26
Artists A B Khan ബുധൻ, 21/06/2017 - 22:26
Artists A Anilchand ബുധൻ, 21/06/2017 - 17:16
Artists A Ajithkumar ബുധൻ, 21/06/2017 - 17:16
Artists A Aboobeckar ബുധൻ, 21/06/2017 - 17:16
Artists A A Raj ബുധൻ, 21/06/2017 - 17:17
Lyric A a a a azhimathi naaraapilla വ്യാഴം, 29/11/2012 - 01:37
Film Certificates A Sat, 01/01/2011 - 21:34
Artists 44 Film Release Mon, 12/06/2017 - 17:45
Artists 4 Musics Mon, 12/06/2017 - 17:44
Artists 3:1 Cochin Mon, 12/06/2017 - 17:44
Artists 300 Cinema Mon, 12/06/2017 - 17:44
Artists 3 Colour Cinema Release Mon, 12/06/2017 - 17:44
Artists 20 DB Studios Mon, 12/06/2017 - 17:43
Studio 107ബി സ്റ്റുഡിയോസ് Sat, 12/09/2020 - 11:42
Artists 107B Studios Mon, 12/06/2017 - 17:43
Studio 1 എം 2 കൊച്ചി Sat, 12/09/2020 - 11:31
Artists R V Gurupadam വെള്ളി, 16/06/2017 - 07:57
Artists P K Sukumaran വ്യാഴം, 03/08/2017 - 00:44

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കലാമണ്ഡലം വി സത്യഭാമ വെള്ളി, 15/01/2021 - 19:48 Comments opened
വാസൻ വെള്ളി, 15/01/2021 - 19:48 Comments opened
സിദ്ദിക്ക് വെള്ളി, 15/01/2021 - 19:48 Comments opened
താ‍മരക്കണ്ണനുറങ്ങേണം - M വെള്ളി, 15/01/2021 - 19:48 Comments opened
ആര്യനാട് സുനിൽ വെള്ളി, 15/01/2021 - 19:48 Comments opened
യു സി റോഷൻ വെള്ളി, 15/01/2021 - 19:48 Comments opened
ഹക്കീം വെള്ളി, 15/01/2021 - 19:48 Comments opened
മൂന്നിലൊന്ന് വെള്ളി, 15/01/2021 - 19:48 Comments opened
ഊട്ടി ബാബു വെള്ളി, 15/01/2021 - 19:48 Comments opened
മഹേഷ് മഹാലിംഗം വെള്ളി, 15/01/2021 - 19:48 Comments opened
ഗണേശ് സുന്ദരം വെള്ളി, 15/01/2021 - 19:48 Comments opened
ദേവനാമമുണരും വെള്ളി, 15/01/2021 - 19:48 Comments opened
കെ സുകുമാരൻ വെള്ളി, 15/01/2021 - 19:48 Comments opened
കെടാമംഗലം അലി വെള്ളി, 15/01/2021 - 19:48 Comments opened
പി ആർ മേനോൻ വെള്ളി, 15/01/2021 - 19:48 Comments opened
നിലമ്പൂർ ബാലൻ വെള്ളി, 15/01/2021 - 19:48 Comments opened
എൻ ഗോവിന്ദൻ കുട്ടി വെള്ളി, 15/01/2021 - 19:48 Comments opened
മെറ്റിൽഡാ വെള്ളി, 15/01/2021 - 19:48 Comments opened
ഭാനുമതി വെള്ളി, 15/01/2021 - 19:48 Comments opened
കെ സൂര്യപ്രകാശ് വെള്ളി, 15/01/2021 - 19:48 Comments opened
എ വെങ്കിട്ട് വെള്ളി, 15/01/2021 - 19:48 Comments opened
വട്ടപ്പറമ്പിലൊരു വെള്ളി, 15/01/2021 - 19:48 Comments opened
പച്ചില ചാർത്താം (F) വെള്ളി, 15/01/2021 - 19:48 Comments opened
ചിത്രശലഭമേ വെള്ളി, 15/01/2021 - 19:48 Comments opened
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ (മെയിൽ) വെള്ളി, 15/01/2021 - 19:48 Comments opened
കാലായ്ക്കൽ കുമാരൻ വെള്ളി, 15/01/2021 - 19:48 Comments opened
ചിത്രാദേവി വെള്ളി, 15/01/2021 - 19:48 Comments opened
മുരളി ദാസ് വെള്ളി, 15/01/2021 - 19:48 Comments opened
ജി നിശീകാന്ത് വെള്ളി, 15/01/2021 - 19:48 Comments opened
സത്യനാഥ്, ആൻ'സ് വെള്ളി, 15/01/2021 - 19:48 Comments opened
ബോബി വെള്ളി, 15/01/2021 - 19:48 Comments opened
ടോറി വെള്ളി, 15/01/2021 - 19:48 Comments opened
ശിലയിൽ നിന്നും ഉണരു നീ വെള്ളി, 15/01/2021 - 19:48 Comments opened
പകല്‍പ്പൂവേ പൊഴിയാതേ - D വെള്ളി, 15/01/2021 - 19:48 Comments opened
പാൽ‌ക്കാവടി-ആൽബം വെള്ളി, 15/01/2021 - 19:48 Comments opened
രാജേഷ് രാമൻ വെള്ളി, 15/01/2021 - 19:48 Comments opened
ദിവ്യ എസ് മേനോൻ വെള്ളി, 15/01/2021 - 19:48 Comments opened
എസ് നവീൻ വെള്ളി, 15/01/2021 - 19:48 Comments opened
ഗിരീഷ് സൂര്യനാരായണൻ വെള്ളി, 15/01/2021 - 19:48 Comments opened
വി ടി അരവിന്ദാക്ഷമേനോൻ വെള്ളി, 15/01/2021 - 19:48 Comments opened
ആർ വേലപ്പൻ നായർ വെള്ളി, 15/01/2021 - 19:48 Comments opened
ഗോപിനാഥ് വെള്ളി, 15/01/2021 - 19:48 Comments opened
ശ്രീനാരായണ പിള്ള വെള്ളി, 15/01/2021 - 19:48 Comments opened
കലാധരൻ അടൂർ വെള്ളി, 15/01/2021 - 19:48 Comments opened
എൻ പി സതീഷ് വെള്ളി, 15/01/2021 - 19:48 Comments opened
സോന നായർ വെള്ളി, 15/01/2021 - 19:48 Comments opened
കെ ബി വേണു വെള്ളി, 15/01/2021 - 19:48 Comments opened
കുമാർ എടപ്പാൾ വെള്ളി, 15/01/2021 - 19:48 Comments opened
സുനിൽ സിത്താര വെള്ളി, 15/01/2021 - 19:48 Comments opened
ആഹാ സന്തോഷമാമൊരു സുന്ദരനാള് വെള്ളി, 15/01/2021 - 19:48 Comments opened

Pages