ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ (മെയിൽ)

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ

എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ

വെള്ളം കോരിക്കുളിപ്പച്ച് കിന്നരിച്ചോമനിച്ചയ്യായ്യാ

എന്റെ മാരിപ്പളുങ്കിപ്പം രാജപൂമുത്തായി പോയെടീ

ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ

പിള്ളദോഷം കളയാൻ മൂള് പുള്ളോൻ‌കുടമേ ഹോയ്

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ

എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ

കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരീ

വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും

നുറുങ്ങു കൊഞ്ചലിൽ വളർന്ന മോഹവും

നിറം മറഞ്ഞതിൽ പടർന്ന സ്വപ്നവും

ആനന്ദ തേനിമ്പത്തേരിൽ ഞാനീ മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ

മാനത്തെങ്ങോ പോയി പാത്തുനിൽക്കും മാലാഖ പൂമുത്തേ ചോദിച്ചോട്ടെ

പൂങ്കവിൾ കിളുന്നിൽ നീ പണ്ട് തേച്ച ചാന്തിനാൽ

എന്നുണ്ണിക്കെൻ‌ ചൊല്ലും കണ്ണും പെട്ടുണ്ടാകും ദോഷം മാറുമോ

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ

എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ

സരസ്വതീവരം നിറഞ്ഞു സാക്ഷരം

വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം

അറിഞ്ഞു മുമ്പനായ് വളർന്നു കേമനായ്

ഗുരുകടാക്ഷമായ് വരൂ കുമാരകാ

അക്ഷരം നക്ഷത്ര ലക്ഷമാക്കൂ അക്കങ്ങളെക്കാൾ കണിശമാകൂ

നാളത്തെ നാടിന്റെ നാവു നീയേ നാവ് പന്തങ്ങൾ തൻ നാമ്പ് നീയേ

ഏത് ദേശമാകിലും ഏത് വേഷമേകിലും

അമ്മതൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ

എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ

വെള്ളം കോരിക്കുളിപ്പച്ച് കിന്നരിച്ചോമനിച്ചയ്യായ്യാ

എന്റെ മാരിപ്പളുങ്കിപ്പം രാജപൂമുത്തായി പോയെടീ

ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ

പിള്ളദോഷം കളയാൻ മൂള് പുള്ളോൻ‌കുടമേ ഹോയ്

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ

എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Ola thumbath