കാക്കാ പൂച്ചാ

ഹേ ഹേ ലലല്ലാ ലല്ലലല്ലാ
ഹേ ഹേ ലലല്ലാ ലല്ലലല്ലാ

ലല്ലല്ലാ ലല്ലല്ലാ ലല്ലല്ലാ ലല്ലല്ലാ

ആഹാ
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
തപ്പും കൊട്ടി താളം കൊട്ടി പാടാൻ വാ
അപ്പുക്കുട്ടാ ഉപ്പും കൊണ്ടു കേറാൻ വാ
ആർപ്പു വിളി ആർഭാടം കൊമ്പു വിളി കൂത്താട്ടം
ഹേയ് മനസ്സിലൊരു മാമാങ്കം
തകിട ധിമി ഭം ഭം ഭം വെറും

കൊച്ചു മകൻ കോതമകൻ കച്ച വാങ്ങാൻ പോയി പോൽ
കൊച്ചിയിലെ കായലിൽ കൊച്ചനോ വീണു പോൽ
കണ്ടു നിന്ന ചെമ്പരുന്ത് റാഞ്ചിക്കൊണ്ടു പോയി പോൽ
തെക്കു തെക്കു തെന്മലയിൽ കൊണ്ടു ചെന്നു തിന്നു പോൽ
ആ ചൊല്ലും പഴം ചൊല്ലാകാം
കതിരും പതിരും കലരാം
ആ ശീലും പഴം ശീലാകാം
പരുന്തും നരുന്തായ് മറയാം
ആ ചൊല്ലും പഴം ചൊല്ലാകാം
കതിരും പതിരും കലരാം
ആ ശീലും പഴം ശീലാകാം
പരുന്തും നരുന്തായ് മറയാം
ബര ഭം ഭം ഭം ഭര ഭംഭംഭം
ബര ഭം ഭം ഭം ഭര ഭംഭം ക ക ക കാ
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
തപ്പും കൊട്ടി താളം കൊട്ടി പാടാൻ വാ
അപ്പുക്കുട്ടാ ഉപ്പും കൊണ്ടു കേറാൻ വാ
ആർപ്പു വിളി ആർഭാടം കൊമ്പു വിളി കൂത്താട്ടം
ഹേയ് മനസ്സിലൊരു മാമാങ്കം
തകിട ധിമി ഭം ഭം ഭം വെറും
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ

മുൻപിതു പോൽ പണ്ടൊരിക്കൽ അമ്പാടിയിൽ കുണ്ഡിനി
മഞ്ഞ ചുറ്റി പീലി കെട്ടി കണ്ണനാം കിങ്ങിണി
പൂങ്കടമ്പിൻ കൊമ്പിലേറി കാളിന്ദിയിൽ ചാടി പോൽ
കാളിയന്റെ ഉച്ചി മേലെ പിച്ചെ പിച്ചെ ആടി പോൽ
നേരാകാം അതു നേരാവാം പുഴയിൽ പാമ്പും ഇഴയാം
പോരെങ്കിൽ അതിൽ നീരാടാം തിരയും ചുഴിയും തെരയാം
നേരാകാം അതു നേരാവാം പുഴയിൽ പാമ്പും ഇഴയാം
പോരെങ്കിൽ അതിൽ നീരാടാം തിരയും ചുഴിയും തെരയാം
ബര ഭം ഭം ഭം ഭര ഭംഭംഭം
ബര ഭം ഭം ഭം ഭര ഭംഭം ക ക ക കാ
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
തപ്പും കൊട്ടി താളം കൊട്ടി പാടാൻ വാ
അപ്പുക്കുട്ടാ ഉപ്പും കൊണ്ടു കേറാൻ വാ
ആർപ്പു വിളി ആർഭാടം കൊമ്പു വിളി കൂത്താട്ടം
ഹേയ് മനസ്സിലൊരു മാമാങ്കം
തകിട ധിമി ഭം ഭം ഭം വെറും
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ
ഇനി ആച്ചാ പോച്ചാ പട്ടണത്താണ്ഡവം കെട്ടണമാടിയിതിലേ
വെറും കാക്കാ പൂച്ചാ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kakka poocha

Additional Info