പച്ചില ചാർത്താം (F)
Music:
Lyricist:
Singer:
Raaga:
Film/album:
പച്ചില ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റക്കുതേങ്ങും നിശീഥിനിയാണു ഞാൻ (2)
പേരറിയാത്ത സഹസ്രസൂനങ്ങളിൽ
വാടിക്കരിഞ്ഞപരാഗമെന്നോർമ്മകൾ
ആരുംവരില്ലെന്നറിഞ്ഞിട്ടും ആരേയോ
വീണ്ടുംപ്രതീക്ഷിച്ചിരിപ്പൂ... (2)
ആരവമൊഴിഞ്ഞൊരാ ആരണ്യത്തിലാധിപോൽ
നീറിനിന്നു വിമൂകാനുരാഗിണി..
പച്ചില ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റക്കുതേങ്ങും നിശീഥിനിയാണു ഞാൻ
പ്രേമമേ നീയെനിക്കെനിക്കാരായിരുന്നെന്ന്
ആരും പറഞ്ഞതില്ലിപ്പോഴും (2)
ആത്മപഥങ്ങളിൽ ആരോ കുറിച്ചിട്ട
വേപഥുവെന്നു ഞാൻ നിന്നെ തിരുത്തട്ടേ
പച്ചില ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റക്കുതേങ്ങും നിശീഥിനിയാണു ഞാൻ
പേരറിയാത്ത സഹസ്രസൂനങ്ങളിൽ
വാടിക്കരിഞ്ഞപരാഗമെന്നോർമ്മകൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pachila Chaathaam
Additional Info
ഗാനശാഖ: