പച്ചില ചാർത്താം (M)
പച്ചില ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റക്കു തേങ്ങും നിശീഥിനിയാണു ഞാൻ...
പച്ചില ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റക്കു തേങ്ങും നിശീഥിനിയാണു ഞാൻ...
പേരറിയാത്ത സഹസ്രസൂനങ്ങളിൽ
വാടിക്കരിഞ്ഞ പരാഗമെന്നോർമ്മകൾ...
പച്ചില ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റക്കു തേങ്ങും നിശീഥിനിയാണു ഞാൻ...
ആരും വരില്ലെന്നറിഞ്ഞിട്ടും ആരേയോ
വീണ്ടും പ്രതീക്ഷിച്ചിരിപ്പൂ...
ആരും വരില്ലെന്നറിഞ്ഞിട്ടും ആരേയോ
വീണ്ടും പ്രതീക്ഷിച്ചിരിപ്പൂ...
ആരവമൊഴിഞ്ഞൊരാ ആരണ്യത്തിലാധി പോൽ
നീറി നിന്നൂ വിമൂകാനുരാഗി ഞാൻ...
പച്ചില ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റക്കുതേങ്ങും നിശീഥിനിയാണു ഞാൻ...
പ്രേമമേ നീയെനിക്കെനിക്കാരായിരുന്നെന്ന്
ആരും പറഞ്ഞതില്ലിപ്പൊഴും...
പ്രേമമേ നീയെനിക്കെനിക്കാരായിരുന്നെന്ന്
ആരും പറഞ്ഞതില്ലിപ്പൊഴും...
ആത്മപഥങ്ങളിലാരോ കുറിച്ചിട്ട
വേപഥുവെന്നു ഞാൻ നിന്നെ തിരുത്തട്ടേ...
പച്ചില ചാർത്താം ഇരുൾ വാസകത്തണലിൽ
ഒറ്റക്കു തേങ്ങും നിശീഥിനിയാണു ഞാൻ...
പേരറിയാത്ത സഹസ്രസൂനങ്ങളിൽ
വാടിക്കരിഞ്ഞ പരാഗമെന്നോർമ്മകൾ...