ചിത്രശലഭമേ
ചിത്ര ശലഭമേ.. ചിത്ര ശലഭമേ.. അപ്സരസുകൾ തേടും ചിത്രശലഭമെ..
അത്രമേൽ സ്നേഹിച്ചതെന്തിനെന്നെ ...
ഞാനൊരു പാവം കാട്ടുപൂവല്ലേ ഘനശ്യാമകാനനം കണിവെച്ച പൂവല്ലേ..
തരുലതാവൃന്ദമാടും ഇവിടെയെൻ കളിപ്പന്തൽ വരൂ വരൂ എന്നുനിന്നെ വിളിച്ചുവോ
ദലമർമ്മരങ്ങൾ പോലും മധുരമായാരോ മീട്ടും ജലതരംഗത്തിന്നോള ശ്രുതിപോലെ
തരളലളിതമതിലോലം തനുതഴുകിപവനനുവേളൻ
മലർമിഴികളേ മധുമൊഴികളേ.. വരു തളികനിറയെയരിയൊരമൃതകളഭവുമായ്
എത്രയോ പൂവുകൾ ഹൃദയം നേദിച്ച ചിത്രശലഭമല്ലേ
നിനക്കെന്നെയിഷ്ടമെന്നെന്തിനോതി ... ഇഷ്ടമെന്നെന്തിനോതി
പുളകിതയാമിനി സഖികൾ സാക്ഷിയായ് കളിയരങ്ങിതിലാടിത്തിമിർത്തു നാം
മുടിയുലഞ്ഞാടുമൊരു മുളങ്കാടു പോലെ , പീലി വിടർത്തിയമയിൽപോലെ നൃത്തമാടി ഞാൻ
ഉയിരിലുണരുമൊരു ഗാനം, കളമുരളിചൊരിയുമൊരു നാദം
ശ്രുതിഭരിതമായ് കരൾകവരവേ ഒരു പ്രണയമധുരമദനലഹരിയതിലലിയേ
മറ്റൊരു പൂവിന്റെ മടിയിൽ മയങ്ങിയ ചിത്രശലഭമല്ലേ..
നിനക്കെന്നെയെയിഷ്ടമെന്തിനോതി .... ഇഷ്ടമെന്നെന്തിനോതി
ചിത്ര ശലഭമേ ......
ആ... ആ... ആ.............