ഹൃദയത്തിൻ മധുപാത്രം
ഹൃദയത്തിൻ മധുപാത്രം....
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ

പറയൂ നിൻ കൈകളിൽ കുപ്പിവളകളോ ...
മഴവില്ലിൻ മണിവർണ്ണപ്പൊട്ടുകളൊ ...
അരുമയാംനെറ്റിയിൽ കാർത്തിക രാവിന്റെ അണിവിരൽ ചാർത്തിയ ചന്ദനമോ
ഒരു കൃഷ്ണതുളസിതൻ നൈർമല്യമോ നീ ഒരു മയിൽ പീലിതൻ സൌന്ദര്യമോ
നീ ഒരു മയിൽ പീലിതൻ സൌന്ദര്യമോ ...
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ
ഒരു സ്വരം പഞ്ചമം മധുരസ്വരത്തിനാൽ ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ
കരളിലെ കനൽ പോലും കണിമലരാക്കുന്ന വിഷുനിലാപ്പക്ഷിതൻ കുറുമൊഴിയോ
ഒരുകോടിജന്മത്തിൻ സ്നേഹസാഫല്യം നിന്നൊരു മൃദുസപ്ര്ശത്താൽ നേടുന്നു ഞാൻ
നിന്നൊരു മൃദുസപ്ര്ശത്താൽ നേടുന്നു ഞാൻ
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ
നീയെന്നെരികിൽ നിൽക്കെ