ദേവനാമമുണരും

സുപ്രഭാതം.... സുപ്രഭാതം....

 

ദേവനാമമുണരും നടയിൽ

വേദമന്ത്രമൊഴുകും ഉഷസ്സിൽ

സൂര്യകിരണം പൊഴിയും സുരുചിര സുപ്രഭാതം

അഴകായ്, അനുപമമായ്...

ശ്രീകിരണങ്ങൾ സ്വർണ്ണ ശ്രീതിലകങ്ങൾ ചാർത്തും

ഈശ്വരധ്യാനം പൂക്കും സുപ്രഭാതം

 

പാർവ്വതീ പതേ, പരമേശ പശുപതേ, വര-

ഗംഗപോലെ തിരുവടി പണിയും ഭക്തകോടികൾ

ഉണരൂ തുയിലുണരൂ...

ഹൃദയനളിനദളമുണരുന്നൊരു

ലഹരിയൊഴുകുമനിതരലയകര-

മോംകാരമന്ത്രമുണരുന്ന സുപ്രഭാതം

സുര സുപ്രഭാതം സുരഭില സുപ്രഭാതം

 

ബന്ധുബന്ധനം കർമ്മ ബന്ധനൊമ്പരം അതി-

ലാളുമെന്റെ ജനികളിലഭയം നിന്റെ ഗീതികൾ

അരുളൂ വരമരുളൂ...

ചരണയുഗളദർശനം തേടി

അരികിലണയുമസുലഭകളജതി-

യുതിരും സർഗ്ഗ സ്വപ്ന സായൂജ്യ സുപ്രഭാതം

ശിവ സുപ്രഭാതം ശിവമയ സുപ്രഭാതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devanammunarum

Additional Info

അനുബന്ധവർത്തമാനം