ശംഭോ ശിവശങ്കരനേ
ശംഭോ ശിവശങ്കരനേ ശരണം
ഗംഗാധര നിൻപദമെൻ ശരണം
ദീനരക്ഷകാ നിരുപമനേ നീയേ ശരണം
കേഴുമേഴയാമടിയനു നിൻ തിരുവടിശരണം
ഉത്തുംഗശൈല ശൃംഗാധിനാഥ
ശ്രീകണ്ഠമാശ്രയേ
പൂജയും തവപദസേവയും ജപലയ മന്ത്രവും ഇഹപര
പാപം തീർക്കും ഗംഗാതീർത്ഥം
ചൊരിയണമടിയനിലനുദിനമീശ്വര
ശങ്കരനേ, നിൻ കരുണാമൃതമേകണമേ ശ്രിത പാലകനേ
പൊരുളാർന്നു വിലസുന്ന പരമാത്മനേ
സുരകോടികൾ വാഴ്ത്തും ശിവരൂപമേ
ഉത്തുംഗശൈല ശൃംഗാധിനാഥ
ശ്രീകണ്ഠമാശ്രയേ
പാവനം തിരു ചരണാംബുജം പരിജനസാഗരം
അടിപണിയുന്നൂ നിത്യാനന്ദം നല്കാൻ
അരുളണമനിതരവരമിവനനിശം
വിശ്വപതേ, നിത്യ നിരാമയ നിർമ്മല നീ തുണ സംഹരനേ,
വിശ്വപതേ, ശൂലകപാലപിനാകധരാഹര വിശ്വപതേ
ഗിരിനന്ദ പുണരുന്ന പ്രിയകാന്തനേ
പ്രണവൽസ്വരൂത്തിന്നാധാരമേ
ഉത്തുംഗശൈല ശൃംഗാധിനാഥ
ശ്രീകണ്ഠമാശ്രയേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sambho Sivasankarane
Additional Info
ഗാനശാഖ: