ജടമുടിയഴിഞ്ഞൂ
Music:
Lyricist:
Singer:
Film/album:
ജടമുടിയഴിഞ്ഞൂ, തിരുമിഴി ചുവന്നൂ
രജതഗിരിനിരയിലജനടനം
സുരവൈരിജാലം നടുങ്ങീ
ദുരിതഗണമഖിലവുമൊടുങ്ങീ
ശ്രീകിരാതൻ കാവിൽ വാഴും മഹേശന്റെ
ശ്രീരൂപമുള്ളിൽ വിളങ്ങീ
ശിവരൂപമുള്ളിൽ തിളങ്ങി
ശംഭോ മഹാദേവ ശംഭോ മഹാദേവ
ശംഭോ മഹാദേവ ശംഭോ
പാശുപതമാശിച്ചു പ്രാർത്ഥിച്ച പാർത്ഥന്റെ
ഞാനെന്ന ഭാവം ഹനിക്കാൻ
ഒരുനാൾ കിരാതനായ്, പടവെട്ടി, ദുരയാറ്റി
വരമോടു ശരമേകിയില്ലേ
തിരുമിഴിയടഞ്ഞുതീക്കനലണഞ്ഞുലകിന്റെ
തീരാത്തവ്യഥപോയൊളിച്ചൂ
തിരുനാമമന്ത്രം ജപിച്ചൂ (ശംഭോ മഹാദേവ)
പണ്ടുമാർക്കണ്ടേയനെക്കൊണ്ടുപോകുവാ-
നന്തകൻ വന്നകാലത്തിൽ
നിന്നേവിളിച്ചുകേണില്ലേ, കൃതാന്തനാം
കാലനും കാലനായില്ലേ
കഥകളപദാനങ്ങളിവർപാടിനില്ക്കുമ്പോ-
ളവിടുത്തെ നടതുറക്കുന്നൂ
നീ ദർശനം നല്കിടുന്നൂ (ശംഭോ മഹാദേവ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jadamudiyazhinju
Additional Info
ഗാനശാഖ: