ആഹാ സന്തോഷമാമൊരു സുന്ദരനാള്
ഓ..ഓ..ഓ..
ആഹാ സന്തോഷമാമൊരു സുന്ദര നാള്
ഞാൻ ചൊല്ലാൻ പോകുന്നിതാ നല്ല വാർത്ത
പൊൻ പല്ലക്കിലെഴുന്നള്ളുന്നെൻ മാതാ
എല്ലാം പരിശുദ്ധമാക്കിയരുൾ തരും മാതാ
(ആഹാ സന്തോഷമാം..)
അലകടലുകൾ താണ്ടി വന്ന ദേവതയാൾ
എന്നും കരുണാമയിയാം ദിവ്യശക്തിയവൾ
ഓ...ഓ..ഓ..
അലകടലുകൾ താണ്ടി വന്ന ദേവതയാൾ
എന്നും കരുണാമയിയാം ദിവ്യശക്തിയവൾ
ഉരുകും മെഴുതിരി ചൂഴും ജ്യോതിസ്സവൾ
ഇന്നു സകലചരാചരങ്ങൾക്കും ജീവസ്സവൾ
ഓ..ഓ..ഓ....
(ആഹാ സന്തോഷമാം..)
വർണ്ണവർണ്ണങ്ങളാൽ വഴിയൊരുക്കാല്ലോ
പുതു പുഷ്പ തോരണങ്ങൾ ചാർത്തി വീടാല്ലോ
ഓ..ഓ..ഓ..
വർണ്ണവർണ്ണങ്ങളാൽ വഴിയൊരുക്കാല്ലോ
പുതു പുഷ്പ തോരണങ്ങൾ ചാർത്തി വിടാല്ലോ
ഭക്തിപ്പാട്ടു പാടി താളമിടാല്ലോ
നമുക്ക് പ്രദക്ഷിണം ചുറ്റി വന്നു തൊഴാല്ലോ
ഓ..ഓ..ഓ..
(ആഹാ സന്തോഷമാം..)
നാട്ടിലെല്ലാവർക്കും ക്ഷേമം വന്നു ചേരും
ഇന്നു ലോകമാതാവിന്റെ പള്ളിത്തേരു വരുമ്പോൾ
ഓ..ഓ,..ഓ..
നാട്ടിലെല്ലാവർക്കും ക്ഷേമം വന്നു ചേരും
ഇന്നു ലോകമാതാവിന്റെ പള്ളിത്തേരു വരുമ്പോൾ
എല്ലാ വിപത്തുമപ്പോൾ തീർത്തു തരും
അമ്മ വിളിച്ചാൽ വിളിപ്പുറത്തോടി വരും
ഓ..ഓ..ഓ..
(ആഹാ സന്തോഷമാം..)