മാതാ ദേവനായകി
മാതാ ദേവനായകി എന്‍
മൗനവേദന തീര്‍ക്കുമോ
എന്നില്‍ വേഗം കനിയുമോ
നീയല്ലാതേതൊരു തുണയമ്മേ
മാതാ...
അലിവിന്‍ പുണ്യനിലയം തേടി
വാടുംമലരായ് വന്നൂ ഞാന്‍
ഇനിയലിയൂ നീയെന്നിലലിയൂ ഇന്നെന്‍
അമലോത്ഭവ ലൂര്‍ദ്ദമ്മയേ
മെഴുകായ് നിന്റെ മുന്‍പില്‍ ഞാന്‍
സ്വയമുരുകും ഈ വേളയില്‍
കരുണാകരിയേ എന്നമ്മേ ഈ
പ്രാര്‍ഥനകേള്‍ക്കൂ എന്നമ്മേ...
തായേ...തായേ...
നിന്‍ പാദം എനിക്കു മോക്ഷപദം
അതു പാപം തീണ്ടാത്ത സ്വര്‍ഗ്ഗപഥം
വേദപുസ്തക തത്വം നീയേ
വിശ്വം നിറയും ജ്ഞാനം നീ
വാനില്‍ ഭൂവില്‍ നിറഞ്ഞവള്‍ നീ
എന്‍ ദേവജനനിയായവള്‍ നീ
നോവുകള്‍ തീര്‍ക്കും മരുന്നല്ലേ
വഴികാട്ടും ദിവ്യവിളക്കല്ലേ
തായേ...തായേ...
മാതാ ദേവനായകി എന്‍
മൗനവേദന തീര്‍ക്കുമോ
എന്നില്‍ വേഗം കനിയുമോ
നീയല്ലാതേതൊരു തുണയമ്മേ
മാതാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Matha devanayaki
Additional Info
Year:
1983
ഗാനശാഖ: