വീണക്കമ്പിതൻ ചലനത്തിൽ

വീണക്കമ്പിതൻ ചലനത്തിൽ
സുഖസ്വരം തുടിക്കും മധുരത്തിൽ
പാട്ടിൽ നിറയും രാഗങ്ങൾ അതു
മനസ്സിൽ തെളിക്കും വർണ്ണങ്ങൾ

തരംഗസുരഭില താളങ്ങൾ
പദവിഹംഗമാം സുരമേളത്താൽ
മനസ്സിൽ നൂപുരമണികിലുക്കി അതു
മനസ്സിൽ വിരിക്കും ഭാവനകൾ
നവഭാവനകൾ (വീണക്കമ്പിതൻ..)

നാടിൻ സുന്ദര സൂനങ്ങൾ
മഹത്ഗാന്ധിതൻ കണ്ണിലെ പൊന്മണികൾ
തൊഴുതുഭജിക്കാമക്കഴലിണ
പുത്തനുണർവിൽ വളർത്തും ആ നാഥൻ
പ്രിയനാ നാഥൻ (വീണക്കമ്പിതൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veenakkambithan chalanathil